പാർക്കിംഗ് സ്ഥലത്ത് അഗ്നി ബാധ; നൂറ്റിഅൻപതിലധികം കാറുകൾ കത്തി നശിച്ചു - chennai
പത്ത് അഗ്നിശമന സേനാ യൂണിറ്റുകൾ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
![പാർക്കിംഗ് സ്ഥലത്ത് അഗ്നി ബാധ; നൂറ്റിഅൻപതിലധികം കാറുകൾ കത്തി നശിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-2538343-946-15cbd641-469e-48f8-85bd-6c7395cacc64.jpg)
ചെന്നൈയിൽ പോരൂരിലെ സ്വകാര്യ ടാക്സി കമ്പനിയുടെ പാർക്കിംഗ് സ്ഥലത്തുണ്ടായഅഗ്നിബാധയിൽ 150ലധികം കാറുകൾ കത്തിനശിച്ചു. അഗ്നി ശമന സേനയുടെപത്ത്യൂണിറ്റുകൾ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
സിറ്റിപൊലീസ് കമ്മിഷ്ണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പാർക്കിംഗ് സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. പുകയിൽ അടുത്തുള്ളആശുപത്രിയിലെ രോഗികൾക്ക്പ്രയാസമുണ്ടായി. പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ സംഭവസ്ഥലം സന്ദർശിച്ചു. ഇന്നലെ ബംഗളൂരുവില്‍ എയ്റോഷോയിലുണ്ടായ സമാന സംഭവത്തില്‍300 വാഹനങ്ങളാണ് കത്തി നശിച്ചത്.