മുംബൈ : 106 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ മുംബൈയിലെ രോഗബാധിതരുടെ ആകെ എണ്ണം 696 ആയി. പുതിയ 8 കേസുകളിൽ ആറ് കേസുകൾ ധാരവിയിൽ നിന്നും രണ്ട് കേസുകൾ മഹിമിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം അഞ്ച് കൊവിഡ് മരണങ്ങൾ കൂടി റിപ്പാേർട്ട് ചെയ്‌തതോടെ മുംബൈയിലെ കൊവിഡ് മരണസംഖ1്യ 45 ആയെന്ന് ബ്രിഹൻമുബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
മുംബൈയിൽ കൊവിഡ് കേസുകൾ 696ലേക്ക് കടന്നു - മാസ്‌ക്
പൊതു സ്ഥലങ്ങളിൽ കർശനമായും മാസ്‌ക് ഉപയോഗിക്കണമെന്നും നിർദേശം ലംഘിച്ചാൽ ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുക്കുമെന്നും ബിഎംസി അറിയിച്ചു.
മുംബൈയിൽ കൊവിഡ് കേസുകൾ 696ലേക്ക് കടന്നു
313 പേർ കൊവിഡ് സംശയിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്ന് മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ അറിയിച്ചു. മുംബൈയിൽ മാത്രമായി 24 വാർഡുകളിൽ 11000 ത്തിലധികം പേർക്കാണ് ക്വാറന്‍റൈൻ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും ബിഎംസി അറിയിച്ചു. അതേ സമയം കൊവിഡ് രോഗം മാറി 59 പേരാണ് ആശുപത്രി വിട്ടത്. പൊതുസ്ഥലങ്ങളിൽ കർശനമായും മാസ്‌കുകൾ ഉപയാേഗിക്കണമെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുക്കുമെന്നും ബിഎംസി മുന്നറിയിപ്പ് നൽകി.