മസാല ചായ തേടി പുറത്തുപോകണ്ട: ഇനി വീട്ടിലുണ്ടാക്കാം - ടീ ബോർഡ് ഓഫ് ഇന്ത്യ
80 ശതമാനം ഇന്ത്യക്കാരും പാൽ ചേർത്ത ചായയാണ് ഇഷ്ടപ്പെടുന്നത്.
മസാല ചായ ഇനി വീട്ടിലുണ്ടാക്കാം
ചായയോടുള്ള ഇന്ത്യയുടെ സ്നേഹത്തിന് അതിരുകളില്ല. അതിനാൽ തന്നെ ഇന്ത്യയിൽ വ്യത്യസ്‌ത രുചിഭേദങ്ങളിലുള്ള നിരവധി ചായകളുടെ പരിണാമത്തിന് കാരണമാകുന്നു. ടീ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ ചായ കുടിക്കുന്ന പ്രവണതകൾ മാറിക്കൊണ്ടിരിക്കുമ്പോഴും 80 ശതമാനം ഇന്ത്യക്കാരും പാൽ ചേർത്ത ചായയാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ പഴക്കമുള്ള 'മസാല ചായ' ആണ് ഇന്ന് പരിചയപ്പെടുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ, പാൽ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മസാല ചായ മനസ്സിനെ ഉന്മേഷമാക്കുന്നു.