ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ മേരികോം ഇന്ത്യയുടെ വനിതാ വിഭാഗത്തെ നയിക്കും. റഷ്യയിലെ ഉലാൻ ഉദെയിലാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 10 ബോക്‌സര്‍മാരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുക. ആറുതവണ ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോം 51 കിലോ വിഭാഗത്തിലാണ് മത്സരിക്കുക.
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പ്, ഇന്ത്യയുടെ വനിതാ വിഭാഗത്തിനെ മേരി കോം നയിക്കും - ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ വനിതാ വിഭാഗത്തിനെ മേരി കോം നയിക്കും
ഇന്ത്യയെ പ്രതിനിധീകരിച്ച് 10 ബോക്‌സര്‍മാര്‍ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കും
റഷ്യയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക
മഞ്ജു റാണി (48 കിലോ), ജമുനാ ബോറോ (54 കിലോ),നീരജ് (57 കിലോ), സരിതാ ദേവി (60 കിലോ) ,മഞ്ജു ബൊംബോറിയ (64 കിലോ), ലൊവിലിന ബോര്‍ഗോയിൻ(69കിലോ), സ്വീറ്റീ ബൂറ(75 കിലോ) ,നന്ദിനി (81കിലോ), കവിത ചഹല്‍ ( +81കിലോ) എന്നിവരാണ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന മറ്റു ബോക്‌സര്‍മാര്‍. സെമിയും ഫൈനലും യഥാക്രമം ഒക്‌ടോബര്‍ 12,13 തിയതികളില്‍ നടക്കും.