ന്യൂഡല്‍ഹി:ലിവ് ഇന്‍ റിലേഷനിലുള്ള സ്‌ത്രീകളെക്കാൾ സന്തോഷവതികളാണ് വിവാഹിതരായ സ്‌ത്രീകളെന്ന് സർവേ റിപ്പോർട്ട്. ആർ.എസ്.എസ് അനുകൂല സംഘടനയായ ദൃഷ്‌ടി(ദൃഷ്‌ടി സ്‌ത്രീ അധ്യയന്‍ പ്രബോധന്‍ കേന്ദ്ര) ഇന്ത്യന്‍ സ്‌ത്രീകൾക്കിടയില്‍ വിപുലമായ സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ആർ എസ് എസ് സർസംഘ് ചാലക് മോഹന്‍ ഭാഗവത് റിപ്പോർട്ട് പ്രകാശനം ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമന്‍ ഉൾപെടെയുള്ളവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
വിവാഹിതരായ സ്ത്രീകള്‍ കൂടുതല്‍ സന്തോഷവതികളെന്ന് റിപ്പോര്‍ട്ട് - സന്തോഷവതികൾ വിവാഹിതരെന്ന്
ആർ.എസ്.എസ്. സർസംഘ് ചാലക് മോഹന്‍ ഭാഗവത് സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു. ആത്മീയത ശീലാമാക്കിയ സ്‌ത്രീകൾ കുറച്ച് ഭക്ഷണമേ കഴിക്കൂവെന്ന് സർവേ റിപ്പോർട്ട്.

രാജ്യത്ത് ഉടനീളം 465 ജില്ലകളിലെ 18 വയസിന് മുകളിലുള്ള 43,255 സ്‌ത്രീകളിലാണ് സർവേ നടത്തിയത്. 70-ഓളം അതിർത്തി പ്രദേശങ്ങളിലും സംഘം കണക്കെടുപ്പ് നടത്തി. ഇന്ത്യന്‍ സ്‌ത്രീകൾക്കിടയില്‍ ഇന്ത്യന്‍ സ്‌ത്രീകൾ നടത്തിയ ബൃഹത്തായ സർവേയെന്നാണ് ഇതിനെ ദൃഷ്ടി തന്നെ വിശേഷിപ്പിക്കുന്നത്. തൊഴില്‍, ഭക്ഷണശീലം, മാട്രിയല്‍ സ്റ്റാറ്റസ് എന്നീ മാനദണ്ഡങ്ങൾ കണക്കെടുപ്പിന് ഉപയോഗിച്ചിട്ടുണ്ട്. പഠനത്തിന് വിധേയരായ സ്‌ത്രീകളുടെ സൂക്ഷ്മമായ വിശകലനം ഇതിലൂടെ സാധിച്ചതായും വിലയിരുത്തപെടുന്നു. ആത്മീയ മാർഗത്തില്‍ സഞ്ചരിക്കുന്ന സ്‌ത്രീകളും അല്ലാത്തവരും തമ്മിലുള്ള താരതമ്യ പഠനമാണ് സർവേയിലൂടെ ഉദ്ദേശിച്ചതെന്നാണ് നിരീക്ഷിക്കപെടുന്നത്.
ഭക്തി മാർഗത്തില്‍ സഞ്ചരിക്കുന്ന സ്‌ത്രീകൾ കുറച്ച് ഭക്ഷണമേ കഴിക്കൂവെന്ന് സർവേ റിപ്പോർട്ടില്‍ പറയുന്നു. എസ് സി-എസ് ടി വിഭാഗങ്ങളിലെയും മറ്റ് പിന്നോക്ക വിഭാഗങ്ങളിലെയും സ്‌ത്രീകൾക്കിയില്‍ നിരക്ഷരത കൂടുതലാണെന്നും ഭക്തി മാർഗം പിന്തുടരുന്ന സ്‌ത്രീകൾക്കിടയില്‍ നിരക്ഷരത കുറവാണെന്നും സർവേ റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്തിമാർഗത്തില്‍ ജീവിക്കുന്ന നഗരപ്രദേശങ്ങളിലെ സ്‌ത്രീകൾക്കിടയില്‍ മാനസിക സമ്മർദവും നിരക്ഷരതയും കുറവാണെന്നും സർവേയില്‍ പറയുന്നു. അതേസമയം സർവേയില്‍ പങ്കെടുത്ത 43,255 സ്‌ത്രീകളില്‍ 6000 സ്‌ത്രീകൾ മാത്രമാണ് ഭക്തിമാർഗം പിന്തുടരുതെന്നും കണക്കുകളിലുണ്ട്. 4.5 ശതമാനം സ്‌ത്രീകൾ മാത്രമാണ് പൂർണമായും മാംസാഹാരം കഴിക്കുന്നതെന്നും ഭൂരിഭാഗം വരുന്ന 33.95 ശതമാനം സ്‌ത്രീകളും സസ്യാഹാരമാണ് കഴിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പകുതിയോളം സ്‌ത്രീകൾ ദിവസേന രണ്ട് തവണ ഭക്ഷണം കഴിക്കന്നവരാണെന്നും 3.73 ശതമാനം സ്‌ത്രീകൾ ദിവസേന ഒരു തവണ മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും സർവേ സൂചിപ്പിക്കുന്നു.