ലഖ്നൗ:ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഗ്യാൻപൂരിൽ വിവാഹിതയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പ്രതികളായ നാല് പേരിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. നാല് കുട്ടികളുടെ അമ്മയായ യുവതി മാർക്കറ്റിൽ പോകുന്ന വഴിക്കാണ് നാല് പേർ ചേർന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത്.
യുപിയിൽ വിവാഹിതയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു - യോഗി ആദിത്യ നാഥ്
സംഭവം പുറത്ത് പറഞ്ഞാൽ യുവതിയുടെ മക്കളെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
തുടർക്കഥയായി യുപിയിൽ ബലാത്സംഗം, വിവാഹിതയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
സംഭവം പുറത്ത് പറഞ്ഞാൽ യുവതിയുടെ മക്കളെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് യുവതി ഭർത്താവിനൊപ്പം എത്തിയാണ് ഭാദോഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ ധനഞ്ജയ് ശുക്ല, ടിങ്കു ശുക്ല, വികാസ് കുമാർ, റായ്പൂർ ഗ്രാമവാസികളായ സോനു ഉപാധ്യായ എന്നിവരെ അറസ്റ്റ് ചെയ്തതായി ഭദോഹി പൊലീസ് സൂപ്രണ്ട് പറഞ്ഞു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.