ഹൈദരാബാദ്:തെലങ്കാനയിലെ ഖമ്മത്ത് സ്ത്രീയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. രണ്ട് പേർ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി സ്ത്രീയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്ത്രീയെ തട്ടിക്കൊണ്ട് പോകുമ്പോൾ ഭർത്താവ് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
തെലങ്കാനയിലെ ഖമ്മത്തിനടുത്തുള്ള ഗ്രാമത്തിൽ 36കാരിയായ യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു
വിവാഹിതയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
വീടിനടുത്തുള്ള പരുത്തി പാടത്ത് വച്ചാണ് സ്ത്രീയെ പീഡിപ്പിച്ചത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംഭവ സ്ഥലത്തെത്തിയപ്പോള്‍ അക്രമികൾ ഓടി രക്ഷപ്പെട്ടു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.