ഗുവഹത്തി: അസമിലെ വെള്ളപ്പൊക്ക സ്ഥിതി മെച്ചപ്പെടുന്നു. ജൂലൈ 24ന് ഉണ്ടായിരുന്ന 28 ലക്ഷത്തിൽ നിന്ന് ഞായറാഴ്ച വരെ ഒമ്പത് ലക്ഷം വരെ ദുരിതബാധിതരുടെ എണ്ണം കുറഞ്ഞു. ജൂലൈ 24 മുതൽ മൺസൂൺ മഴ കുറഞ്ഞതാണ് അസമിലെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്ക സാഹചര്യം മെച്ചപ്പെട്ടതിന് പിന്നിലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
അസമിൽ വെള്ളപ്പൊക്കം; സ്ഥിതി മെച്ചപ്പെടുന്നു - അസമിലെ വെള്ളപ്പൊക്ക സ്ഥിതി
ജൂലൈ 24 മുതൽ മൺസൂൺ മഴ കുറഞ്ഞതാണ് അസമിലെയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വെള്ളപ്പൊക്ക സാഹചര്യം മെച്ചപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
26 ജില്ലകളിലെ 2,543 ഗ്രാമങ്ങളിലായി 28 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി (എ എസ് ഡി എം എ) അധികൃതർ അറിയിച്ചു. ഗോൾപാര (303,937), മോറിഗാവ് (107,578), ബൊംഗൈഗാവ് (63,194), ബാർപേട്ട (41,716), ഗോലഘട്ട് ( 26,184), ദുബ്രി (27,930), കിഴക്കൻ ജില്ലയായ ലഖിംപൂർ (55,691) എന്നിങ്ങനെയാണ് ദുരിതബാധിതരുടെ കണക്ക്.
ബ്രഹ്മപുത്രയടക്കം ആറ് പ്രധാന നദികൾ സോണിത്പൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിലെ പല സ്ഥലങ്ങളിലും കവിഞ്ഞൊഴുകുന്നതായി എ.എസ്.ഡി.എം.എ അധികൃതർ അറിയിച്ചു. ബ്രഹ്മപുത്രയും ജിയ ഭാരലിയും അപകടകരമായ തോതിൽ ഒഴുകുന്നു. വെള്ളപ്പൊക്കത്തിൽ 22 ജില്ലകളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 109 പേർ മരിച്ചു.