ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ പത്തായി. ഖോൽപാറ സ്വദേശിയാണ് മരിച്ചതെന്നും ഖോൽപാറ, നാഗോൺ, ഹോജായ്, കാച്ചാർ എന്നീ പ്രദേശങ്ങളിലായി 1.45 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഖോൽപാറ പ്രദേശത്തെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. 24 മണിക്കൂറിനിടെ ഖോൽപാറയിൽ നിന്ന് ദുരന്ത നിവാരണ അതോറിറ്റി നാല് പേരെ രക്ഷപ്പെടുത്തി.
അസമില്‍ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; ഒരാൾ കൂടി മരിച്ചു
സംസ്ഥാനത്ത് 1.45 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
അസം വെള്ളപ്പൊക്കം; ഒരാൾ കൂടി മരിച്ചു
നിലവിൽ 212 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 22,718 ഹെക്ടർ കൃഷി ഭൂമി തകർന്നതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മൂന്ന് ജില്ലകളിലായി 21 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.