ഹിമാചൽ പ്രദേശിൽ അതിർത്തികളിൽ കാവലിരിക്കാൻ സ്‌ത്രീകളും
കൊവിഡിനെ പ്രതിരോധിക്കാൻ ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗ്രാമ അതിർത്തികളിൽ കാവലിനായി സ്ത്രീകളും എത്തിയത്.
ഷിംല : കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ ലോക്‌ഡൗണിൽ ഹിമാചൽ പ്രദേശിലെ ഗ്രാമ അതിർത്തികൾക്ക് കാവൽ നിൽക്കാൻ സ്ത്രീകളും മുന്നോട്ടെത്തി. അവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ പുറത്തിറങ്ങുന്നവരെ നേരിടാൻ വടികളുമായാണ് ഇവർ കാവൽ നിൽക്കുന്നത്. മണാലി അടക്കമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ഹിമാചൽ പ്രദേശ് ലോക്‌ഡൗണിൽ പൂർണമായും സ്‌തംഭിച്ച അവസ്ഥയിലാണ്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഭൂരിഭാഗം ആളുകളും സംസ്ഥാനത്ത് പുറത്തിറങ്ങുന്നില്ല. സോയൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും സ്‌ത്രീകൾ മുൻപന്തിയിൽ തന്നെയുണ്ട്.