മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു - Maoists kill two policemen in Jharkhand
മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്.
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ സുരക്ഷാ സേനക്ക് നേരെ മാവോയിസ്റ്റുകൾ നടത്തിയ വെടിവെപ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ദസ്സാം വെള്ളച്ചാട്ടത്തിന് സമീപം മാവോയിസ്റ്റുകള്‍ ഒത്തുകൂടിയിരുന്നു. ഇതിനെപ്പറ്റി വിവരം ലഭിച്ച സുരക്ഷാ സേന പുലർച്ചെ നാലുമണിയോടെ പ്രദേശത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനക്കിടെ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുഡാരി ലാൽ മീന വാർത്താ ഏജൻസിയോട് പറഞ്ഞു. സുരക്ഷാ സേന തിരിച്ചടിച്ചെങ്കിലും മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും മുഡാരി ലാൽ മീന പറഞ്ഞു.