പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെ ഒഡീഷയില്‍ വെടിവച്ചു കൊന്നു - ഒഡീഷയില്‍ പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെ വെടിവച്ചു കൊന്നു
35 കാരനായ രഞ്ജൻ ദിഗലിനാണ് കൊല്ലപ്പെട്ടത്
ഭുവനേശ്വർ:ഒഡീഷയിലെ കാന്ധമാൽ ജില്ലയില്‍ ഒരു പ്രദേശവാസിയെ മാവോയിസ്റ്റുകൾ വെടിവച്ചു കൊന്നു. ഇയാള്‍ പൊലീസിന് രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. 35കാരനായ രഞ്ജൻ ദിഗലിനാണ് കൊല്ലപ്പെട്ടത്. കെ നുവാഗൻ പോലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിലുള്ള ബുഡുരുമാഹ ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. 15ഓളം ആയുധധാരികളായ മാവോയിസ്റ്റുകൾ ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു. ഗ്രാമവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനസ് രഞ്ജൻ ബാരിക് പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു