മൽക്കാൻഗിരി : ഭുവനേശ്വരിൽ വീണ്ടും മാവേയിസ്റ്റ് ആക്രമണം. മാൽക്കൻഗിരി ജില്ലയിലെ തിമുർപള്ളിയിൽ പഞ്ചായത്ത് ഓഫീസിന് ബോംബിട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം.
മാവോയിസ്റ്റ് ആക്രമണം ; ഭുവനേശ്വരിൽ പഞ്ചായത്ത് ഓഫീസ് തകർത്തു - മഹാരാഷ്ട്ര
മാൽക്കൻഗിരി ജില്ലയിലെ തിമുർപള്ളിയിൽ പഞ്ചായത്ത് ഓഫീസിന് ബോംബിട്ടു.
ഭുവനേശ്വരിൽ പഞ്ചായത്ത് ഓഫീസ് തകർത്തു
സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം അറിഞ്ഞത്. 20 മുതൽ 30 വരെ അംഗങ്ങളുളള ആയുധധാരികളാണ് പഞ്ചായത്ത് ഓഫീസിൽ സ്ഫോടനം നടത്തിയത്. പൊലീസിന് വിവരം ചോർത്തുന്ന പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകളും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാകുകയും പൊലീസിനെ വിവരം അറയിക്കുകയും ചെയ്തു. ഇതുവരെ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .