പട്‌ന: ബീഹാറിലെ നവാഡ ജില്ലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ 17 തൊഴിലാളികളെ മര്‍ദിക്കുകയും 2 വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തു. കെട്ടിട നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തെ തൊഴിലാളികളെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. ഞായാറാഴ്‌ച രാത്രിയാണ് സംഭവം.30 മുതല്‍ 40 മാവോയിസ്റ്റുകള്‍ സംഘത്തിലുണ്ടായിരുന്നതായി ഗോവിന്ദപൂര്‍ പൊലീസ് പറയുന്നു. ജെ.സി.ബി വാഹനവും പിക്അപ് വാഹനവുമാണ് അക്രമികള്‍ കത്തിച്ചത്.
ബീഹാറില്‍ മാവോയിസ്റ്റ് ആക്രമണം - Maoists beat up construction workers
മാവോയിസ്റ്റുകള്‍ 17 തൊഴിലാളികളെ മര്‍ദിക്കുകയും 2 വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തു. 30 മുതല്‍ 40 മാവോയിസ്റ്റുകള്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ്.
ബീഹാറില്‍ മാവോയിസ്റ്റ് അക്രമണം
തൊഴിലാളികളെ അടുത്തുള്ള നദിക്കരയിലെത്തിക്കുകയും കയറുകൊണ്ട് കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു. തൊഴിലാളികളില്‍ നിന്ന് മൊബെല്‍ഫോണും പണവും സംഘം തട്ടിയെടുത്തിരുന്നു. അക്രമത്തിന് ശേഷം മാവോയിസ്റ്റുകള്‍ അടുത്തുള്ള കുന്നിന്‍ മുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ ഗോവിന്ദപൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.