തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകൻ കീഴടങ്ങി - Telangana police
ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനപരമായ ജീവിതം നയിക്കാൻ തീരുമാനിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു

തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകൻ കീഴടങ്ങി
ഹൈദരാബാദ്: തെലങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകൻ പൊലീസില്‍ കീഴടങ്ങി. 2015 മുതല്‍ സിപിഐ (മാവോയിസ്റ്റ്) പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സോഡി ഉങ്ക (28) എന്നയാളാണ് കീഴടങ്ങിയത്. പൊതുജനങ്ങൾക്കിടയിൽ മാവോയിസ്റ്റുകൾക്ക് പിന്തുണ കുറവാണെന്ന് മനസിലാക്കിയതായും ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനപരമായ ജീവിതം നയിക്കാൻ തീരുമാനിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു.