ബിജാപൂരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: മാവോയിസ്റ്റ് കൊല്ലപ്പെട്ടു - ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണം
സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ നടന്ന വെടിവയ്‌പിലാണ് മാവോയിസ്‌റ്റ് കൊല്ലപ്പെട്ടത്.
റായ്‌പൂർ: തിങ്കളാഴ്‌ച ബിജാപൂരിലെ ഗംഗലൂരിൽ സുരക്ഷാ സേനയുമായുള്ള വെടിവയ്‌പിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടു. സെപ്റ്റംബർ 28 ന് 09.30 ഓടെയാണ് സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ വെടിവയ്‌പ് നടന്നത്. പെഡപാൽ- പിഡിയ -ഐറിനാർ കാടിനു സമീപം നടന്ന ഏറ്റുമുട്ടലിനു ശേഷം ഒരു മാവോയിസ്‌റ്റിന്‍റെ മൃതദേഹം കണ്ടെടുത്തു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്രോതസ്സുകളും സാഹചര്യ തെളിവുകളും അനുസരിച്ച്, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് നാല് നക്‌സലുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തിരിക്കാമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.