മൽകാൻഗിരി: ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലെ ഒരു വനത്തിനുള്ളിൽ സുരക്ഷാ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മാവോയിസ്റ്റ് ഒളിത്താവളം കണ്ടെത്തി. വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധശേഖരങ്ങളും പിടിച്ചെടുത്തു. ജോഡാംബോ പ്രദേശത്ത് ഒഡീഷ പോലീസും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ജില്ലാ വളന്‍ററി ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയതെന്ന് മൽക്കംഗ്രി പോലീസ് സൂപ്രണ്ട് ഋഷികേശ് ഡി ഖിലാരി പറഞ്ഞു.
ഒഡീഷയില്‍ മാവോയിസ്റ്റ് ഒളിത്താവളം കണ്ടെത്തി - മാവോയിസ്റ്റ് ഒളിത്താവളം
സ്ഥലത്ത് നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധശേഖരങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ 148 റൗണ്ട് വെടിമരുന്നും, 14 ഗ്രനേഡുകളും, രണ്ട് ലാൻഡ്‌മൈനുകളും, 13 ഇലക്ട്രോണിക് ഡിറ്റണേറ്ററുകളും, മറ്റ് സ്ഫോടകവസ്തുക്കളും ഉള്‍പ്പെടുന്നു.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിലെന്നും എസ്പി പറഞ്ഞു. സ്ഥലത്ത് നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധശേഖരങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ 148 റൗണ്ട് വെടിമരുന്നും, 14 ഗ്രനേഡുകളും, രണ്ട് ലാൻഡ്‌മൈനുകളും, 13 ഇലക്ട്രോണിക് ഡിറ്റണേറ്ററുകളും, മറ്റ് സ്ഫോടകവസ്തുക്കളും ഉള്‍പ്പെടുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇത്രയധികം ആയുധങ്ങള്‍ മാവോയിസ്റ്റുക്കള്‍ ശേഖരിച്ചതെന്നും എസ്പി വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കൾ ആന്ധ്ര-ഒഡീഷ ബോർഡർ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയിലെ മാവോയിസ്റ്റ് കേഡറുകളുടേതാണെന്ന് സംശയിക്കുന്നതായി ഋഷികേശ് ഡി ഖിലാരി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.