കേരളം

kerala

ETV Bharat / bharat

മാവോയിസ്റ്റ് ബന്ധം; കോയമ്പത്തൂരിൽ ഡോക്‌ടർ പിടിയിൽ - മാവോയിസ്റ്റ് ബന്ധം

ഇടയർപാളയം സ്വദേശിയും ദന്ത ഡോക്‌ടറുമായ ദിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ദിനേഷിന്‍റെയുൾപ്പടെ കോയമ്പത്തൂരിലെ മൂന്ന് പേരുടെ വീടുകളിലാണ് കേരള പൊലീസ് തിരച്ചിൽ നടത്തിയത്.

Kerela police arrest man  raid houses and seized documents  മാവോയിസ്റ്റ് ബന്ധം  കോയമ്പത്തൂരിൽ ഡോക്‌ടർ പിടിയിൽ
മാവോയിസ്റ്റ് ബന്ധം; കോയമ്പത്തൂരിൽ ഡോക്‌ടർ പിടിയിൽ

By

Published : Feb 4, 2021, 8:00 PM IST

ചെന്നൈ: കേരള പൊലീസ് കോയമ്പത്തൂരിൽ നടത്തിയ തെരച്ചിലിൽ മാവോയി‌സ്റ്റ് ബന്ധമുള്ള ഒരാൾ പിടിയിൽ. ഇടയർപാളയം സ്വദേശിയും ദന്ത ഡോക്‌ടറുമായ ദിനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ദിനേഷിന്‍റെയുൾപ്പടെ മൂന്ന് പേരുടെ വീടുകളിലാണ് കേരള പൊലീസ് തിരച്ചിൽ നടത്തിയത്.

തിരച്ചിൽ നടത്തിയ വീടുകളിൽ നിന്ന് പെൻഡ്രൈവ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളും മാവോയിസ്റ്റ് അനുകൂല രേഖകളും പൊലീസ് പിടിച്ചെടുത്തു. നേരത്തെ പൊലീസ് പിടിയിലായ മാവോയ്‌സ്റ്റ് ചിത്രപുള്ളി രാജൻ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് കേരള പൊലീസ് കോയമ്പത്തൂരിൽ തിരച്ചിൽ നടത്തിയത്.

ABOUT THE AUTHOR

...view details