കടുവയുടെ ആക്രമണത്തിൽ 60കാരൻ കൊല്ലപ്പെട്ടു - തഡോബ അന്ധേരി ടൈഗർ റിസർവ്
കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫർ സോണിൽ കടന്നപ്പോഴാണ് അപകടം സംഭവിച്ചത്
Death
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധേരി ടൈഗർ റിസർവിലെ ബഫർ സോണിൽ 60കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കടുവ ആക്രമണത്തിൽ മരിച്ചതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രമേശ് ഭീംറാവു വേലാദി എന്നയാളാണ് മരിച്ചത്. കത്വാൻ നിവാസിയായ ഇയാൾ കന്നുകാലികളെ മേക്കാൻ എത്തിയതായിരുന്നുവെന്ന് പൊലീസ് പറയുന്നു. രമേശിന്‍റെ കുടുംബത്തിന് താൽകാലിക ധനസഹായമായി 30,000 രൂപ നൽകിയിട്ടുണ്ട്.