ഗുവാഹത്തി: അസമില്‍ ഉത്പാദിപ്പിക്കുന്ന 'മനോഹരി ഗോൾഡ് ടീ' വീണ്ടും ചരിത്രത്തില്‍ ഇടംനേടി. എല്ലാ റെക്കോഡുകളും ഭേദിച്ച് കിലോഗ്രാമിന് 50,000 രൂപ കൊടുത്താണ് 'മനോഹരി ഗോൾഡ്' ടീ എന്ന തേയില ലേലത്തില്‍ സ്വന്തമാക്കിയത്. ഗുവാഹത്തി ടീ ഓക്ഷൻ സെന്‍ററില്‍ നടന്ന ലേലത്തില്‍ സൗരഭ് ടീ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് പൊന്നും വിലയ്ക്ക് ഈ തേയില സ്വന്തമാക്കിയത്.
'മനോഹരി' തേയിലക്ക് പൊന്നും വില; കിലോയ്ക്ക് 50,000 രൂപ
സൗരഭ് ടീ ട്രേഡേഴ്സാണ് പൊന്നും വിലയ്ക്ക് 'മനോഹരി ഗോൾഡ് ടീ' ലേലത്തില്‍ സ്വന്തമാക്കിയത്
കിലോയ്ക്ക് 50,000 രൂപ; 'മനോഹരി' തേയിലക്ക് പൊന്നും വില
2018 ജൂലൈ 24 ന് ഇതേ തേയില ലേലത്തില്‍ വിറ്റത് കിലോഗ്രാമിന് 39,001 രൂപയ്ക്കാണ്. ഈ റെക്കോഡ് തകർത്താണ് ഡാനി പോളോ എസ്റ്റേറ്റില്‍ നിന്നുള്ള തേയില 40,000 രൂപയ്ക്ക് ലേലം ചെയ്‌തത്. എന്നാല്‍ പൊന്നും വിലയ്ക്ക് തേയില ലേലം ചെയ്ത് റെക്കോഡ് തിരിച്ച് പിടിച്ചിരിക്കുകയാണ് 'മനോഹരി ഗോൾഡ് ടീ'.