കേരളം

kerala

ETV Bharat / bharat

തേയില ലേലത്തിൽ റെക്കോഡിട്ട് പൊന്നും വിലയുള്ള 'മനോഹാരി' തേയില - tea auction

ഒരു കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഈ തേയില ലേലം ചെയ്തത്

Vishnu Tea Company  Golden tea of Assam  Vishnu Tea Company  Manohari Gold Tea auctioned for record price of Rs 75,000  ദിസ്‌പുർ  അസം  തേയില ലേലം  തേയില ലേലത്തിൽ റെക്കോർഡ്  മനോഹാരി ഗോൾഡ് ടീ  ഗുവാഹത്തി ടീ ലേല കേന്ദ്രം  വിഷ്ണു ടീ കമ്പനി  manohari gold tea  tea auction  assam
തേയില ലേലത്തിൽ റെക്കോർഡിട്ട് പൊന്നും വിലയുള്ള 'മനോഹാരി' തേയില

By

Published : Oct 31, 2020, 10:13 AM IST

ദിസ്‌പുർ: തേയില ലേലത്തിൽ റെക്കോർഡിട്ടിരിക്കുകയാണ് അസമിൽ ഉൽപാദിപ്പിക്കുന്ന 'മനോഹാരി ഗോൾഡ് ടീ'. ഒരു കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഈ തേയില ലേലം ചെയ്തത്. ഇതിലൂടെ ഗുവഹത്തി ടീ ലേല കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം വർഷവും റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് മനോഹാരി ഗോൾഡ് ടീ. വിഷ്ണു ടീ കമ്പനിയാണ് ഈ വർഷം പൊന്നും വില കൊടുത്ത് ഈ തേയില ലേലത്തിൽ പിടിച്ചത്.

2018ൽ ഒരു കിലോഗ്രാമിന് 39,001രൂപയ്ക്കും 2019 ൽ ഒരു കിലോഗ്രാമിന് 50,000 രൂപയ്ക്കുമാണ് മനോഹാരി തേയില ലേലം ചെയ്തത്. ഈ വർഷം നിർമിച്ച 2.5 കിലോഗ്രാം തേയിലയിൽ 1.2 കിലോഗ്രാം ലേലത്തിൽ വിറ്റെന്നും ബാക്കി വിവിധ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണെന്നും മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടർ അറിയിച്ചു. ലോകത്തിലെ അപൂർവമായ ഈ തേയിലയുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details