ഹരിയാന മുഖ്യമന്ത്രിക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
രോഗം സ്ഥിരീകരിച്ച വിവരം മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററീലൂടെ പുറത്തുവിട്ടു.
ഹരിയാന മുഖ്യമന്ത്രിക്ക് കൊവിഡ്
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്‌ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി ഖട്ടര്‍ നിരീക്ഷണത്തിലായിരുന്നു. നേരത്തെ സ്‌പീക്കര്‍ ജിയാൻ ചന്ദ് ഗുപ്‌തയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.