ന്യൂഡൽഹി:ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങൾ വഴിതിരിച്ചുവിടാനുമുള്ള ദുഷിച്ച പദ്ധതികൾ പാകിസ്ഥാൻ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സൗഹൃദത്തെ പിന്നിൽ നിന്ന് കുത്താൻ പാകിസ്ഥാൻ ശ്രമിച്ചതായും പ്രതിമാസ റേഡിയോ പ്രോഗ്രാമായ മാൻ കി ബാത്തിന്‍റെ 67-ാം പതിപ്പിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ന് കാർഗിൽ വിജയ ദിവസം. 21 വർഷം മുമ്പ്, ഈ ദിവസം നമ്മുടെ സൈന്യം കാർഗിൽ യുദ്ധം ജയിച്ചു. യുദ്ധം നടന്ന സാഹചര്യങ്ങൾ ഇന്ത്യക്ക് ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗില്‍ വിജയദിവസത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - പ്രധാനമന്ത്രി
21 വർഷം മുമ്പ് ഈ ദിവസം നമ്മുടെ സൈന്യം കാർഗിൽ യുദ്ധം ജയിച്ചതായും യുദ്ധം നടന്ന സാഹചര്യങ്ങൾ ഇന്ത്യക്ക് ഒരിക്കലും മറക്കാനാവില്ലെന്നും പ്രധാനമന്ത്രി

ഒരു കാരണവുമില്ലാതെ എല്ലാവരോടും ശത്രുത പുലർത്തുന്നത് ദുഷ്ടന്മാരുടെ സ്വഭാവമാണെന്നാണ് പറയുന്നത്. അത്തരം ശീലമുള്ളവർ തങ്ങളോട് നല്ലത് ചെയ്യുന്നവരെപ്പോലും ശത്രുക്കളായാണ് കാണുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ സൗഹൃദ ശ്രമങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ പിന്നിൽനിന്ന് കുത്തിയത്. പക്ഷേ ഇന്ത്യയുടെ ധീരസൈനികരുടെ ശക്തി ലോകം കണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സേന യുദ്ധം ചെയ്യുന്നതിനിടയിൽ ശത്രുക്കൾ ഉയർന്ന് വരുന്നത് നിങ്ങൾക്ക് ഊഹിക്കാമെന്നും എന്നാൽ നമ്മുടെ സേനയുടെ ഉയർന്ന മനോവീര്യവും സത്യവും അവർക്കെതിരെ ഇന്ത്യ വിജയിക്കാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.