പരിസ്ഥിതി സൗഹാർദ്ദ സന്ദേശവുമായി പ്രധാനമന്ത്രി - plastic recycling message from prime minister
പ്ലാസ്റ്റിക്കിന്‍റെ ഒറ്റത്തവണ ഉപയോഗം കുറയ്‌ക്കുക എന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, മൻകി ബാതില്‍ മുന്നോട്ട് വച്ചത്.
ഗാന്ധിജയന്തിയോടനുബന്ധിച്ച് മൻ കി ബാതിൽ പരിസ്ഥിതി സൗഹാർദ്ദ സന്ദേശവുമായി മോദി
ന്യൂഡൽഹി: ഒക്‌ടോബർ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് പരിസ്ഥിതി സൗഹാർദ്ദ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടത്തിയ മൻകി ബാതിലാണ് പ്ളാസ്റ്റിക് നിരോധനവും പ്രകൃതിസംരക്ഷണവും എന്ന ആശയത്തിന് തുടക്കം കുറിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. പ്ളാസ്റ്റികിന്‍റെ ഒറ്റത്തവണ ഉപയോഗം കുറയ്‌ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി പരിസ്ഥിതി സൗഹാർദ്ദ ബാഗുകൾ കടയുടമകൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
TAGGED:
മൻ കി ബാത്