കേരളം

kerala

ETV Bharat / bharat

രാഹുലിനായി സ്ഥാനം ഒഴിയാന്‍ മൻമോഹൻ സിങ് തയ്യാറായിരുന്നു: കോണ്‍ഗ്രസ് നേതാവ് - മൻമോഹൻ സിങ്

കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരണമെന്നും താനോ രാഹുലോ പാര്‍ട്ടിയുടെന്‍റ് സ്ഥാനത്തേക്ക് വരരുതെന്നും പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറാൻ മൻമോഹൻ സിങ് തയാറായിരുന്നു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്
രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറാൻ മൻമോഹൻ സിങ് തയാറായിരുന്നു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്

By

Published : Aug 20, 2020, 7:16 AM IST

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോകിൽ. നെഹ്‌റു-ഗാന്ധി പാരമ്പര്യമില്ലാത്തയാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ പൂര്‍ണ സമ്മതമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. എന്നാൽ നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവച്ച് രാഹുല്‍ ഗാന്ധിക്ക് ഉന്നതസ്ഥാനം വഹിക്കാന്‍ വഴിയൊരുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും രാഹുല്‍ അത് നിരസിക്കുകയാണ് ചെയതതെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ഒരുവര്‍ഷം പഴക്കമുള്ള പരാമര്‍ശത്തെ വിവാദമാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു.

ഗാന്ധി കുടുംബം അധികാരമോഹികളല്ല എന്നും നെഹ്റു-ഗാന്ധി കുടുംബമെന്നും ഉന്നതസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ രാഷ്ട്രീയത്തിനെതിരായി അതിക്രൂര ആക്രമണം നടത്തുന്ന മോദി-ഷാ കൂട്ടുക്കെട്ടിനെതിരെ ഒറ്റക്കെട്ടായി പൊരുതാനാണ് തീരുമാനം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്വേല പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ വരണമെന്നും താനോ രാഹുലോ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരരുതെന്നും പറഞ്ഞുകൊണ്ടുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

2019ലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് പിന്മാറിയിരുന്നു. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നുവന്നുവെങ്കിലും രാഹുല്‍ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയിയിരുന്നില്ല.

ഈ പശ്ചാത്തലത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും വീണ്ടും ഉയര്‍ന്നു വന്നിരുന്നു. ഈയൊരു ഘട്ടത്തില്‍ കൂടിയാണ് നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബം ഇല്ലെന്ന് പറഞ്ഞുകൊണ്ടുള്ള പഴയ അഭിമുഖം മാധ്യമങ്ങളിലൂടെ വീണ്ടും ചര്‍ച്ചയായത്.

ABOUT THE AUTHOR

...view details