മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരം - ആരോഗ്യ നില തൃപ്‌തികരം
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരം
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും പനിയുടെ കാര്യത്തിലുള്ള വിലയിരുത്തൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എയിംസിലെ കാർഡിയോ തെറാസിക് സെന്‍ററിലെ ഡോക്‌ടർന്മാരുടെ പരിചരണത്തിലാണ് സിങ്.