ഇംഫാൽ: മണിപ്പൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഗോവയിൽ നിന്നെത്തിയ ദമ്പതികൾക്ക് നിരീക്ഷണത്തിലിരിക്കെ കുഞ്ഞ് പിറന്നപ്പോൾ ഡോക്ടർമാരിട്ട പേര് ഇമ്മാനുവൽ ക്വാറന്റീനോ. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് സീലുന്താങ് ഖോങ്സായി, നെങ്നിഹാത്ത് ഖോങ്സായി എന്നീ ദമ്പതികൾ ഗോവയില്‍ നിന്ന് മടങ്ങിയെത്തിയത്. മെയ് 31ന് രാവിലെ 9.45 ഓടെയായിരുന്നു ആൺ കുഞ്ഞിന്റെ ജനനം. പ്രസവ ശുശ്രൂഷ നടത്തിയ മെഡിക്കൽ ഓഫീസർമാരായ ഡോ. തങ്മിൻലൂൺ സിങ്സൺ, ഡോ. നെങ്പിൽഹിംഗ് മിസാവോ എന്നിവർ ചേർന്നാണ് ആൺകുഞ്ഞിന് പേരിടൽ നടത്തിയത്.
ക്വാറന്റൈൻ കേന്ദ്രത്തിൽ പിറന്ന കുഞ്ഞിന് ഇമ്മാനുവൽ ക്വാറന്റീനോ എന്ന് പേര് - ഇമ്മാനുവൽ ക്വാറന്റീനോ
മെയ് 27നാണ് ദമ്പതികൾ ഗോവയിൽ നിന്നും മടങ്ങിയെത്തിയത്. തുടർന്ന് മെയ് 31ന് രാവിലെ ഇവർക്ക് ആൺകുഞ്ഞ് പിറന്നു
Baby
മെയ് 27ന് ഗോവയിൽ നിന്ന് ജിരിബാം വഴി പ്രത്യേക ട്രെയിനിൽ എത്തിയ ദമ്പതികൾ കാങ്പോക്പിയിലെത്തുകയും തുടർന്ന് ഹൈപ്പി ഗ്രാമത്തിലെ ഇമ്മാനുവൽ സ്കൂളിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുകയുമായിരുന്നു. മെയ് 30ന് ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.