ഇംഫാൽ:ജൂലൈ 26 ന് കൊവിഡ് സ്ഥിരീകരിച്ച് ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 48 കാരൻ വ്യാഴാഴ്ച മരിച്ചു. ഇതോടെ മണിപ്പൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ആയി. ലൈമാഖോംഗ് നിവാസിയായ കൊവിഡ് രോഗിയെ ജൂൺ എട്ടിനാണ് റിംസിലെ നെഫ്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗം, ശ്വാസകോശ അണുബാധ, മറ്റ് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഇയാൾക്ക് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി - മണിപ്പൂര്‍ കൊവിഡ് മരണം
ലൈമാഖോംഗ് നിവാസിയായ കൊവിഡ് രോഗിയെ ജൂൺ എട്ടിനാണ് റിംസിലെ നെഫ്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗം, ശ്വാസകോശ അണുബാധ, മറ്റ് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഇയാൾക്ക് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മണിപ്പൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി
56 കാരനായ വ്യക്തി ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് മണിപ്പൂരിലെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മണിപ്പൂരിലെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച മണിപ്പൂരില്‍ 819 പുതിയ കൊവിഡ് കോസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.