കേരളം

kerala

ETV Bharat / bharat

മണിപ്പൂരില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് 19 - മണിപ്പൂര്‍

ഇതോടെ മണിപ്പൂരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായി.

Manipur coronavirus  Imphal corona  Tablighi Jamaat  Nizamuddin  COVID-19  N Biren Singh  തബ്‌ലീഗ് ജമാഅത്ത്  മണിപ്പൂര്‍  തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് 19
മണിപ്പൂരില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് 19

By

Published : Apr 2, 2020, 12:51 PM IST

ഇംഫാല്‍: മണിപ്പൂരില്‍ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മണിപ്പൂരില്‍ കൊവിഡ് ബാധിച്ചവര്‍ രണ്ടായെന്ന് മുഖ്യമന്ത്രി എന്‍.ബിരെന്‍ സിങ് അറിയിച്ചു. കഴിഞ്ഞ മാസം ഡല്‍ഹി നിസാമുദ്ദീനില്‍ പള്ളിയില്‍ നടന്ന തബ്‌ലീഗ് ജമാഅത്തില്‍ മണിപ്പൂരില്‍ നിന്നുള്ള 10 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ എട്ട് പേരെ പരിശോധനയ്‌ക്ക് വിധേയരാക്കിയതായി അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 24 നാണ് മണിപ്പൂരില്‍ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത്.യുകെയില്‍ നിന്നും വന്ന 23കാരിക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details