ഇംഫൽ:ഭിഷ്ണുപൂരിലെ ഇംഫാൽ നദിയിൽ മുങ്ങിമരിച്ച വൃദ്ധന്‍റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്‌ഡിആർഎഫ്), സംസ്ഥാന അഗ്നിശമന സേന എന്നിവരുടെ സംയുക്ത സംഘം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയേടെയാണ് സലാം കുമാർ മീറ്റിന്‍റെ (68) മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തത്.
ഇംഫൽ നദിയിൽ മുങ്ങിമരിച്ച വയോധികന്‍റെ മൃതദേഹം കണ്ടെത്തി - ദേശീയ ദുരന്ത നിവാരണ സേന
വിവരം ലഭിച്ചയുടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് സംസ്ഥാന ഫയർ സർവീസുകളെ അറിയിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്യുകയായിരുന്നു
മൃതദേഹം
സലാം കാർഷിക കൃഷിയിടത്തിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ജൂലൈ 10ന് രാവിലെ 10.30 ഓടെ ബോട്ടിൽ ഇംഫാൽ നദി മുറിച്ചുകടക്കുകയായിരുന്നു. ശേഷം ബോട്ടിൽ നിന്ന് സൈക്കിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ സൈക്കിളിനൊപ്പം വഴുതി വീഴുകയായിരുന്നു. വിവരം ലഭിച്ചയുടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് സ്റ്റേറ്റ് ഫയർ സർവീസുകളെ അറിയിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്യുകയായിരുന്നു.
Last Updated : Jul 13, 2020, 10:44 AM IST