ഇംഫാൽ: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കരുതെന്ന് മണിപ്പൂർ ഹൈക്കോടതി. എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അപേക്ഷയിൽ സ്പീക്കർ യുംനം ഖേംചന്ദ് സിംഗ് തീരുമാനം എടുക്കും വരെയാണ് നിയമസഭയിൽ കയറുന്നതിന് വിലക്കിയിരിക്കുന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കുന്നതിന് വിലക്ക് - കോൺഗ്രസ്
സ്പീക്കർ യുംനം ഖേംചന്ദ് സിംഗ് തീരുമാനം എടുക്കും വരെ ഏഴ് എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കരുതെന്ന് മണിപ്പൂർ ഹൈക്കോടതി അറിയിച്ചു
![കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കുന്നതിന് വിലക്ക് Congress MLA BJP High Court disqualification Yumnam Khemchand Singh Manipur High court Congress MLAs join BJP കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാർ നിയമസഭ സ്പീക്കർ യുംനം ഖേംചന്ദ് സിംഗ് മണിപ്പൂർ ഹൈക്കോടതി കോൺഗ്രസ് ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7538368-604-7538368-1591681739832.jpg)
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാർ നിയമസഭയിൽ പ്രവേശിക്കുന്നതിന് വിലക്ക്
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആയിരുന്ന കോൺഗ്രസിന്റെ സർക്കാർ രൂപീകരണ സാധ്യത ഇല്ലാതാക്കിയത് ഏഴ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ്. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് 2018 നവംബറിലാണ് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയത്.ഹൈക്കോടതി ഉത്തരവോടെ ജൂൺ 19ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഏഴ് എംഎൽഎമാർക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല.