ന്യൂഡൽഹി:ഹരിയാനയിലെ ഗുരുഗ്രാമിൽ മണിപ്പൂരിൽ നിന്നുള്ള 20 കാരിയെ ക്രൂരമായി മർദിച്ചു. ഞായറാഴ്ച ഹരിയാനയിലെ ഫൈസാപൂരിലാണ് സംഭവം. മണിപ്പൂർ സ്വദേശി ചോങ് ഹോയി മിസാവോയാണ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. സമീപത്ത് താമസിക്കുകയായിരുന്ന സുഹൃത്തിനെ കാണാനായി മിസാവോ ഫൈസാപൂരിലെത്തിയത് . തിരികെ വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചു കടക്കാൻ നിൽക്കുമ്പോൾ ഒരു വൃദ്ധയായ സ്ത്രീ മിസോവയെ അധിക്ഷേച്ചു. തുടർന്ന് കൊവിഡ് പടർത്തിയെന്ന് ആരോപിച്ച് ആളുകളെ വിളിച്ചുവരുത്തി തന്നെ മരകഷ്ണം ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്ന് ചോങ് ഹോയി മിസാവോ ഇടിവി ഭാരതിനോട് പറഞ്ഞു.
ഹരിയാനയിൽ കൊവിഡ് പടർത്തിയെന്ന് ആരോപിച്ച് മണിപ്പൂർ സ്വദേശിയെ മർദിച്ചു - ഗുരുഗ്രാമ്
ഞായറാഴ്ച ഹരിയാനയിലെ ഫൈസാപൂരിലാണ് സംഭവം. മണിപ്പൂർ സ്വദേശി ചോങ് ഹോയി മിസാവോയാണ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്.
അടികൊണ്ട് ബോധരഹിതയായ മിസാവോയെ സഹായിക്കാൻ പ്രദേശവാസികൾ തയ്യാറായില്ല . തുടർന്ന് സുഹൃത്ത് പ്രിയങ്കയെ ഫോണിൽ വിളിക്കുകയും അവർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തിൽ വിട്ടു വീഴ്ച ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഡിസിപിയെ ബന്ധപ്പെടുകയും അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതായി നോർത്ത് ഈസ്റ്റ് സപ്പോർട്ട് സെന്റർ & ഹെൽപ്പ് ലൈൻ ഓഫീസർ പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.