മണിപ്പൂരില്‍ 269 പേര്‍ക്ക് കൂടി കൊവിഡ് - മണിപ്പൂര്‍ കൊവിഡ് വാര്‍ത്തകള്‍
2,642 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

മണിപ്പൂരില്‍ 269 പേര്‍ക്ക് കൂടി കൊവിഡ്
ഇംഫാല്‍: മണിപ്പൂരില്‍ 269 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,746 ആയി. 57 പേര്‍ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 8,039 ആയി. 2,642 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഒരു മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 65 ആയി. മണിപ്പൂരില്‍ കൊവിഡ് മുക്തി നിരക്ക് 74.80 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.