മണിപ്പൂരിൽ 15 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി - മണിപ്പൂരിൽ 15 പോസിറ്റീവ് കേസുകൾ കൂടി
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 172 ആയി
![മണിപ്പൂരിൽ 15 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി Manipur covid cases മണിപ്പൂരിൽ 15 പോസിറ്റീവ് കേസുകൾ കൂടി മണിപ്പൂർ കൊറോണ *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:56-test-kits-0706newsroom-1591516546-583.jpg)
Manipoor
ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. തൗബൽ, ഉഖ്റുൽ, കാങ്‌പോക്‌പി, ഇംഫാല്‍ എന്നിവിടങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗ ബാധിതരെല്ലാം മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 172 ആയി. ഇതിൽ 120 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 52 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.