ഇംഫാൽ: കൊവിഡ് രോഗ മുക്തനായ വ്യക്തിയെ ആശുപത്രിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ എത്തിച്ചതിന് വനിത ഓട്ടോ ഡ്രൈവർക്ക് അവാർഡ് നൽകി മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. രോഗ മുക്തനായയാൾ മറ്റൊരു ജില്ലയിലെ നിവാസിയായതിനാൽ ആബുലൻസ് വിട്ട് നൽകാൻ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രി വിസമ്മതിച്ചു. ഈ സാഹചര്യത്തിലാണ് വനിതാ ഓട്ടോ ഡ്രൈവറായ ലെയ്‌ബി ഒയിനാം ഇയാളെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഏകദേശം എട്ട് മണിക്കൂർ ഓട്ടോ ഓടിച്ചതായി അവർ പറഞ്ഞു.
മണിപ്പൂരിലെ വനിതാ ഓട്ടോ ഡ്രൈവർക്ക് പുരസ്‌കാരം നൽകി മുഖ്യമന്ത്രി - മണിപ്പൂർ മുഖ്യമന്ത്രി
കൊവിഡ് ഭേഗമായ വ്യക്തിയെ ആശുപത്രിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഇയാളുടെ വീട്ടിൽ എത്തിച്ചതിനാണ് മുഖ്യമന്ത്രി വനിതാ ഓട്ടോ ഡ്രൈവർക്ക് അവാർഡ് നൽകിയത്
1,10,000 രൂപയുടെ ക്യാഷ് അവാർഡാണ് മുഖ്യമന്ത്രി ഒയിനാമിന് കൈമാറിയത്. ഒയിനാമിന്‍റെ മാനുഷിക പ്രവർത്തനത്തെയും സേവനത്തെയും അഭിനന്ദിച്ചുകൊണ്ട് സംസ്ഥാനത്തെ ചില സംരംഭകരും മണിപ്പൂരി പ്രവാസികളുമാണ് അവാർഡ് സ്പോൺസർ ചെയ്തത്.
രണ്ട് ആൺമക്കളുടെ അമ്മയാണ് ഒയിനാം. ലെയ്ബി ഒയിനാമിന്‍റെ ജീവതം 'ഓട്ടോ ഡ്രൈവർ' എന്ന പേരിൽ ഡോക്യുമെന്‍ററിയായി 2015ൽ പ്രദർശിപ്പിച്ചിരുന്നു. 63-ാമത് ദേശീയ ചലച്ചിത്ര മേളയിൽ മികച്ച സോഷ്യൽ ഇഷ്യു ഫിലിം വിഭാഗത്തിൽ ഈ ഡോക്യുമെന്‍ററിക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017ൽ മികച്ച ഹ്രസ്വ ഡോക്യുമെന്‍ററി അവാർഡും നേടിയിട്ടുണ്ട്.