മംഗളൂരു: തന്നെ പരിചരിച്ച് രോഗമുക്തനാക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കൊവിഡ് രോഗ മുക്തന്‍. മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ആളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചത്. വികാരാധീനനായാണ് ഇയാള്‍ തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
ആരോഗ്യപ്രവര്‍ത്തര്‍ക്ക് നന്ദി പറഞ്ഞ് കൊവിഡ് മുക്തന്‍ - Harsha IPS
മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ആളാണ് ആരോഗ്യ പ്രവര്‍ത്തകരെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ നല്ല രീതിയിലാണ് തന്നോട് പ്രതികരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരും മികച്ച പരിചരണമാണ് നല്‍കിയത്. രോഗിക്ക് ആവശ്യമുള്ളതെന്തും അവര്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ രാവും പകലും ഡോക്ടര്‍മാരും രോഗികളും കഷ്ടപ്പെടുകയാണെന്നും രോഗ മുക്തി നേടിയ ആള്‍ പറഞ്ഞു. പൊലീസിനെയും ഡോക്ടറെയും മറ്റ് മുന്‍നിര പ്രവര്‍ത്തകരെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസം നില്‍ക്കുന്നവര്‍ രോഗം നേടിയ ഈ വ്യക്തിയുടെ അനുഭവം കേള്‍ക്കണമെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു. സുഖം പ്രാപിച്ച കൊവിഡ് രോഗിയുടെ അനുഭവങ്ങള്‍ പ്രചോദനമുണ്ടാക്കുന്നതാണെന്നും ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടട്ടേയെന്നും ഹര്‍ഷ ഐപിഎസ് ട്വിറ്റിറില്‍ കുറിച്ചു.