കേരളം

kerala

ETV Bharat / bharat

വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍ - വിമാനത്താവളത്തിൽ

അന്വേഷണത്തില്‍ കാര്‍ക്കാള ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. കോള്‍ ലഭിച്ച ശേഷം, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ആകെ തെരച്ചില്‍ നടത്തി.

വിമാനത്താവളത്തിൽ ബോംബ് വച്ചുവെന്ന വ്യാജ ഫോൺ കോളുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ
വിമാനത്താവളത്തിൽ ബോംബ് വച്ചുവെന്ന വ്യാജ ഫോൺ കോളുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ

By

Published : Aug 20, 2020, 9:30 AM IST

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വച്ചുവെന്ന വ്യാജ ഫോൺ കോളുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ഉഡുപ്പി കർക്കല സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്ത്.

വിമാനത്താവളത്തില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ഡയറക്ടറുടെ ഫോണിലാണ് യുവാവ് വ്യാജ സന്ദേശം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ക്കാള ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. കോള്‍ ലഭിച്ച ശേഷം, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ ആകെ തെരച്ചില്‍ നടത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details