മംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്‍റെ നോട്ടീസ്. പ്രതിഷേധം നടന്ന ഡിസംബര്‍ 19ന് മംഗളൂരുവിലുണ്ടായിരുന്ന മലയാളികള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരോട് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. സ്‌ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 650 പേര്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മംഗളൂരു സംഘര്‍ഷം: 650 മലയാളികള്‍ക്ക് നോട്ടീസ് - Notice issued by police to Kerala people
സ്‌ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 650 പേര്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
![മംഗളൂരു സംഘര്‍ഷം: 650 മലയാളികള്‍ക്ക് നോട്ടീസ് Mangalore violence case മംഗളൂരു സംഘര്‍ഷം Notice issued by police to Kerala people മംഗളൂരു സംഘര്‍ഷം: മലയാളികള്‍ക്ക് നോട്ടീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5770360-1039-5770360-1579491950129.jpg)
മംഗളൂരു സംഘര്‍ഷം
നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹാജാരാകുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.