മംഗലാപുരം : മംഗലാപുരം പുത്തൂരില്‍ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ അഞ്ച് കോളേജ് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്തു. മംഗലാപുരം പുത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പീഡനത്തിന്‍റെ വീഡിയോ റെക്കോർഡു ചെയ്യുകയും പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തിരുന്നു.
വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ അഞ്ചു പേർ പിടിയില്‍ - dalit rape
വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
19 വയസ് പ്രായമുള്ള പ്രതികൾ ഇതിന്റെ വീഡിയോ റെക്കോർഡു ചെയ്യുകയും പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തു.
പീന്നോക്ക വിഭാഗത്തില്‍ പെടുന്ന പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാൾ യുവതിയെ ഫോണിൽ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് അഞ്ച് പ്രതികളും ചേർന്ന് വിദ്യാർഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പട്ടികജാതി / പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നി വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.