ബെംഗളൂരു:മയക്കുമരുന്ന് കേസിൽ രണ്ട് പേർ കൂടി മംഗലാപുരത്ത് അറസ്റ്റിൽ. നൈജീരിയൻ പൗരനടക്കം രണ്ട് പേരെയാണ് മംഗലാപുരം സിസിബി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു നൈജീരിയൻ പൗരനെയും ധർമവാരം സ്വദേശിയായ ശ്യാം എന്ന യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മംഗലാപുരം മയക്കുമരുന്ന കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. അറസ്റ്റിലായവർ മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും മയക്ക് മരുന്ന് എത്തിച്ച് മംഗലാപുരത്ത് വിതരണം ചെയ്യുന്നവരാണ്.
മയക്കുമരുന്ന് കേസിൽ മംഗലാപുരത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ - Mangalore Drugs case
അറസ്റ്റിലായവർ മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും മയക്ക് മരുന്ന് എത്തിച്ച് മംഗലാപുരത്ത് വിതരണം ചെയ്യുന്നവരാണ്.
മംഗലാപുരം കിഷോർ ഷെട്ടി മയക്കുമരുന്ന് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
ഡാൻസർ കിഷോർ ഷെട്ടി, അകീൽ നൗഷീൽ, തരുൺ രാജ്, മണിപ്പൂർ സ്വദേശി അസ്ക, മുഹമ്മദ് ഷക്കീർ, ഷാൻ നവാസ് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.