.
മേനക ഗാന്ധിയുടെ പ്രസംഗം വിവാദമാവുന്നു - മേനക ഗാന്ധി
വോട്ട് തന്നില്ലെങ്കില്‍ ജോലി തരില്ലെന്ന് മേനക ഗാന്ധി മുസ്ലിം വോട്ടര്‍മാരോട്
സുൽത്താൻപൂർ:മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മേനകാ ഗാന്ധി നടത്തിയ പ്രസംഗം വിവാദമാവുന്നു. തനിക്ക് വോട്ട് തന്നില്ലെങ്കില്‍ ജോലി തരില്ലെന്നാണ് മേനക ഗാന്ധി പ്രസംഗത്തിനിടയില്‍ മുസ്ലിങ്ങളോട് പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മേനക ഗാന്ധി മണ്ഡലത്തിലെ തുരബ് ഖനി ഗ്രാമത്തിലാണ് ഭീഷണി ഉയര്‍ത്തിയത്. മേനകയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. എന്തായാലും താന്‍ ജയിക്കും. അത് മുസ്ലിങ്ങളുടെ വോട്ട് കൂടി നേടിയിട്ടാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഇനി അഥവ മുസ്ലിങ്ങള്‍ വോട്ട് തന്നില്ലെങ്കില്‍ ഇലക്ഷന്‍ കഴിഞ്ഞതിന് ശേഷം ഓരോ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് വന്നേക്കരുത്. നമ്മള്‍ മഹാത്മ ഗാന്ധിയുടെ മക്കളൊന്നുമല്ല എന്നിങ്ങനെയാണ് മേനക ഗാന്ധിയുടെ പ്രസംഗം. പ്രസംഗത്തിന്‍റെ ഭാഗങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.