ന്യൂഡല്‍ഹി: തെലങ്കാനയില്‍ പീഡന കേസ് പ്രതികള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ബിജെപി എംപി മേനകാ ഗാന്ധി. ആര്‍ക്കും നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്ന് മേനക ഗാന്ധി അഭിപ്രായപ്പെട്ടു.
ഹൈദരാബാദ് വെടിവെപ്പ്; പൊലീസിനെതിരെ മേനക ഗാന്ധി
പൊലീസുകാര്‍ പ്രതികളെ വെടിവെച്ച് കൊല്ലുകയാണെങ്കില്‍ ഇവിടെ നിയമത്തിന്‍റെയും, കോടതിയുടേയും ആവശ്യമെന്താണെന്ന് മേനക ഗാന്ധി ചോദിച്ചു
പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കേണ്ടതാണ് എന്നാല്‍ അത് കോടതി മുഖാന്തിരം നടക്കേണ്ടതാണ്. എന്നാല്‍ പ്രതികളെ കോടതിയില്‍ വിസ്‌തരിക്കുന്നതിന് മുമ്പ് പൊലീസുകാര്‍ വെടിവെച്ച് കൊല്ലുകയാണെങ്കില്‍ ഇവിടെ നിയമത്തിന്‍റെയും, കോടതിയുടേയും ആവശ്യമെന്താണെന്നും മേനക ഗാന്ധി ചോദിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലീസിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.