ന്യൂഡല്‍ഹി: ആധാറുമായി പാൻ കാർഡ് ഈ മാസം മുപ്പത്തിയൊന്നിന് മുൻപ് ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ഡിസംബർ 31 വരെ നീട്ടിയിരുന്നു. നേരത്തെ സെപ്റ്റംബർ 31 ആയിരുന്നു അവസാന തീയതി.
പാൻകാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31
നേരത്തെ സെപ്റ്റംബർ 31 ആയിരുന്നു അവസാന തീയതി
ആദായനികുതി വകുപ്പിനായി സിബിഡിടി ഒരു നയം രൂപപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി, കേന്ദ്ര സർക്കാരിന്‍റെ ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ-ടി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിർബന്ധമായി തുടരുമെന്നും ഉത്തരവിറക്കിയിരുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 എഎ (2) പറയുന്നത്, 2017 ജൂലൈ ഒന്നിന് മുതല്‍ പാൻ ഉള്ളതും ആധാർ നേടാൻ അർഹതയുള്ളതുമായ ഓരോ വ്യക്തിയും തന്‍റെ ആധാർ നമ്പർ നികുതി അധികാരികളെ അറിയിക്കണമെന്നാണ്. യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ആണ് ആധാർ നൽകുന്നത്. ഒരു വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് ഐ-ടി വകുപ്പ് അനുവദിച്ച 10 അക്ക നമ്പറാണ് പാൻ.