ബിലാസ്‌പൂര്‍: വോട്ട് ചെയ്‌ത് തുടങ്ങാന്‍ ഒരു പ്രായമുണ്ട്, എന്നാല്‍ എത്ര വയസുവരെ വേണമെങ്കിലും വോട്ട് ചെയ്യാം. 80 വയസുവരെ എങ്കിലും വോട്ട് ചെയ്യാന്‍ കഴിയാത്തവരാണ് ഭൂരിഭാഗം ആളുകളും. ഇതില്‍ ചുരുക്കം ആളുകള്‍ 100 വരെ വോട്ട് ചെയ്യാന്‍ പോകും. അതും ആരുടെയെങ്കിലും സഹായമുണ്ടെങ്കില്‍ മാത്രം. എന്നാല്‍ ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരില്‍ നിന്നുള്ള 130 വയസുള്ള മനാഷാ ദേവി എന്ന അമ്മൂമ്മയാണ് പപ്പാല ഗ്രാമത്തില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.
130-ാം വയസ്സിലും ചോരാത്ത വീര്യം; വോട്ട് ചെയ്ത് ചരിത്രം കുറിച്ച് ഒരു അമ്മൂമ്മ - 130 വയസ്സിലും
ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരില്‍ നിന്നുള്ള 130 വയസുള്ള മനാഷാ ദേവി എന്ന അമ്മൂമ്മയാണ് പപ്പാല ഗ്രാമത്തില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ആധാര്‍ കാര്‍ഡ് പ്രകാരം മനാഷാ ദേവി ജനിച്ചത് 1890 ലാണ്
ആധാര്‍ കാര്‍ഡ് പ്രകാരം മനാഷാ ദേവി ജനിച്ചത് 1890 ലാണ്. ഈ കണക്ക് കൃത്യമായാല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ സമ്മതിദായിക ആകും ഈ അമ്മൂമ്മ. എന്നാല്‍ ആധാര്‍ കാര്‍ഡിലെയും മറ്റ് രേഖകളിലെയും പ്രായം കൃത്യമല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ അവകാശവാദം.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി ബിലാസ്‌പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിത് ജാംവാൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളിൽ നിന്നാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് രോഹിത് ജാംവാൾ പ്രതികരിച്ചു. മനാഷാ ദേവിക്ക് ആറ് മക്കളാണുള്ളതെന്നും അതിൽ രണ്ട് പേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. മൂത്ത മകൻ 2004 ൽ 81 ആം വയസ്സിൽ മരിച്ചു. 118കാരിയായ ജപ്പാന്‍കാരി കെന്‍തനകയാണ് നിലവില്‍ ഏറ്റവും പ്രായം കൂടിയ ആളുടെ റെക്കോഡിന് ഉടമ.