ഭുവനേശ്വർ:ഒഡിഷയിലെ നൗപദ ജില്ലയില്‍ പെൻഷന് വേണ്ടി അമ്മയെ കട്ടിലില്‍ മകൾ വലിച്ചിഴച്ചെത്തിച്ച സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്ക് സസ്പെൻഷൻ. ഒഡിഷ സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം ഉത്‌കൽ ഗ്രാമീൺ ബാങ്കിന്‍റെ ഖരിയാർ ബ്ലോക്കിന് കീഴിലുള്ള ബരഗൻ ബ്രാഞ്ചിന്‍റെ മാനേജരെയാണ് സസ്പെൻഡ് ചെയ്‌തത്. പെൻഷൻ തുക ലഭിക്കണമെങ്കില്‍ 120 വയസുകാരിയായ ലാഭേ ബാഘേലിനോട് നേരിട്ടെത്തി ശാരീരിക പരിശോധന നടത്തണമെന്ന് ബാങ്ക് മാനേജര്‍ അജിത് കുമാർ പ്രധാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇയാൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
പെൻഷന് വേണ്ടി വയോധികയെ വലിച്ചിഴച്ചെത്തിച്ച സംഭവം; ബാങ്ക് മാനേജര്‍ക്ക് സസ്പെൻഷൻ
പെൻഷൻ തുക ലഭിക്കണമെങ്കില്‍ 120 വയസുകാരിയായ ലാഭേ ബാഘേലിനോട് നേരിട്ടെത്തി ശാരീരിക പരിശോധന നടത്തണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടിരുന്നു.
അമ്മയെ കട്ടിലിൽ വലിച്ചിഴച്ച് ബാങ്കിലേക്ക് എത്തിക്കുന്ന 70കാരിയായ മകളുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമ്മ ലാഭേ ബാഘേലിന്‍റെ നിർദേശപ്രകാരം പെൻഷൻ തുകയായ 1500 രൂപ വാങ്ങുന്നതിനായി മകൾ ഗുഞ്ജ ദെയ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പെൻഷൻ തുകക്ക് അർഹയായ അക്കൗണ്ട് ഉടമയുടെ ശാരീരിക പരിശോധന നടത്തണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഗുഞ്ജ ദെയ് അമ്മയെ കട്ടിലിൽ കിടത്തി വലിച്ചിഴച്ചു കൊണ്ട് ബാങ്ക് വരെ എത്തിച്ചു. ഈ വീഡിയോ വൈറലായതോടെ എംഎൽഎ അദിരാജ് പാനിഗ്രാഹി അടക്കമുള്ളവര്‍ ബാങ്കിനെതിരെ രംഗത്തെത്തി. ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും റീജിയണൽ ബാങ്ക് മാനേജരുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു.