കേരളം

kerala

ETV Bharat / bharat

തലയില്‍ കൊമ്പ് മുളച്ചു; ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു

മധ്യപ്രദേശ് സ്വദേശി ശ്യാം ലാല്‍ യാദവിന്‍റെ തലയില്‍ മുളച്ചു വന്ന കൊമ്പാണ് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തത്.

തലയില്‍ കൊമ്പ് മുളച്ചു; ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു

By

Published : Sep 14, 2019, 10:45 AM IST

ഭോപ്പാല്‍:മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ശ്യാം ലാല്‍ യാദവിനെന്താ കൊമ്പുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ടെന്നായിരുന്നു ഇത്രയും നാളും ഉത്തരം ലഭിച്ചിരുന്നത്. കാരണം 75 വയസുകാരന്‍ ശ്യാം ലാലിന്‍റെ തലയില്‍ ശരിക്കും ഒരു കൊമ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൊമ്പ് ശസ്‌ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്‌തു.

അഞ്ച് വര്‍ഷങ്ങൾക്ക് മുമ്പുണ്ടായ ഒരു അപകടത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണ് ശ്യാം ലാലിന്‍റെ തലയില്‍ കൊമ്പ് മുളച്ചു വരാന്‍ തുടങ്ങിയത്. നാലിഞ്ച് നീളത്തില്‍ വളര്‍ന്ന കൊമ്പിന് ഇന്ത്യയിലെ പല ആശുപത്രികളിലും ചികിത്സ നേടിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ഒടുവില്‍ നാട്ടിലെ ബാര്‍ബറുടെ സഹായത്താല്‍ കൊമ്പ് മുറിച്ചു കളയാന്‍ വരെ ശ്യാം ലാല്‍ തയ്യാറായി. പക്ഷേ കൊമ്പ് വീണ്ടും മുളച്ചു വന്നു. പിന്നീടാണ് സാഗറിലെ തന്നെ സ്വകാര്യ ആശുപത്രിയിലെ യുവ ശസ്‌ത്രക്രിയാ വിദഗ്‌ധന് സമീപം ശ്യാം ലാല്‍ എത്തുന്നത്. ശസ്‌ത്രക്രിയയിലൂടെ ഡോക്‌ടര്‍ വിജയകരമായി കൊമ്പ് നീക്കം ചെയ്‌തു. ഒപ്പം ശ്യാം ലാലിന്‍റെ നെറ്റിയിലെ തൊലി ഉപയോഗിച്ച് പ്ലാസ്റ്റിക് സർജറിയിലൂടെ വിടവ് നികത്തുകയും ചെയ്‌തു.

തലയില്‍ കൊമ്പ് മുളച്ചു; ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു

ABOUT THE AUTHOR

...view details