ജയ്പൂർ: കൊവിഡ് ബാധിച്ചയാൾ തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത വിവരം മറച്ച് വെച്ചതിന് പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ താമസിക്കുന്ന നാസിർ എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
കൊവിഡ് ബാധിതൻ യാത്രാ വിവരം മറച്ചുവെച്ചു; എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് - COVID-19
തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത വിവരം മറച്ച് വെച്ചതിന് നാസിർ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു
കൊവിഡ് ബാധിതൻ യാത്രാ വിവരം മറച്ചുവെച്ചു; എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്
തബ്‌ലീഗ് ജമാഅത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കൊവിഡ് പരിശോധന നടത്താതെ ഇയാൾ പ്രദേശത്തെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. 20-25 പേർക്ക് ഇയാളിൽ നിന്നും രോഗം ബാധിച്ചതായി പൊലീസ് അറിയിച്ചു. പുരാണി ടോങ്ക് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.