ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യത്തെ കൊവിഡ് 19 ബാധിതനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതായി തെലങ്കാന ആരോഗ്യമന്ത്രി ഇ രാജേന്ദർ അറിയിച്ചു. നിലവില്‍ കൊവിഡ് 19 കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ആദ്യത്തെ കൊവിഡ് 19 ബാധിതന്‍ ആശുപത്രി വിട്ടു - ഹൈദരാബാദ്
നിലവില്‍ കൊവിഡ് 19 കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയിലുണ്ടായിരുന്ന ഇരുപത്തിനാലുകാരന്‍റെയും പരിശോധനാഫലം നെഗറ്റീവ് ആയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം ബെംഗളൂരുവിലെ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞമാസം ഇയാള്‍ ദുബായ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാകാം അസുഖം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്ന 34 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിരീക്ഷണവും നിയന്ത്രണ നടപടികളും ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.