മുംബൈ:ബോംബ് സ്‌ഫോടനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ നാസിക് സ്വദേശിയായ 20 കാരനെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് (എസ്ടിഎഫ്) കൈമാറിയതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്).
യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ 20 കാരനെ എസ്ടിഎഫിന് കൈമാറി - UP CM
ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) നൽകിയ വിവരമനുസരിച്ചാണ് നാസിക്ക് സ്വദേശിയായ 20 കാരനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
![യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ 20 കാരനെ എസ്ടിഎഫിന് കൈമാറി UP STF Maharashtra ATS Yogi Adityanath Threat call UP CM Nashik](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7334830-752-7334830-1590372127370.jpg)
വധ ഭീഷണി മുഴക്കിയ 20 കാരനെ എസ്ടിഎഫിന് കൈമാറി
ബോംബ് സ്‌ഫോടനത്തിൽ യോഗി ആദിത്യനാഥിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉണ്ടായതിന് പിന്നാലെ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി ലഖ്‌നൗ പൊലീസിന്‍റെ സ്‌പെഷ്യൽ മീഡിയ ഡെസ്‌കിൽ ഫോൺ കോളുകൾ വന്നതായി എടിഎസ് പറഞ്ഞു.
ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) നൽകിയ വിവരമനുസരിച്ചാണ് നാസിക്ക് സ്വദേശിയായ 20 കാരനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം ഏറ്റെടുത്ത് ഇയാളെ തുടർനടപടികൾക്കായി ഉത്തർപ്രദേശ് എസ്ടിഎഫിന് കൈമാറി.