കേരളം

kerala

ETV Bharat / bharat

മനോഹർ ലാൽ ഖട്ടാറിന്‍റെ 'ജൻ ആഷീർവാദ് യാത്ര'ക്ക് മുമ്പിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു - dies

മകന്‍റെ ജോലിക്കായി മുഖ്യമന്ത്രിയെ നിരവധി തവണ സമീപിച്ചെങ്കിലും ഫലമുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ

മനോഹർ ലാൽ ഖട്ടാറിന്‍റെ 'ജൻ ആഷീർവാദ് യാത്ര'ക്ക് മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

By

Published : Sep 10, 2019, 9:43 AM IST

ചണ്ഡീഗഡ്:ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെ 'ജൻ ആഷീർവാദ് യാത്ര'ക്ക് മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച രാകേഷ് എന്നയാള്‍ മരിച്ചു. ഓഗസറ്റ് 26ന് സോണിപട്ട് ജില്ലയിലെ രഥന ഗ്രാമത്തിലാണ് സംഭവം. മുഖ്യമന്തിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് മുമ്പിലേക്കാണ് തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയത്. തുടർന്ന് ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തന്‍റെ മകന് ജോലിക്കായി അപേക്ഷിച്ച് ഒരുപാട് തവണ മുഖ്യമന്ത്രിയെ കണ്ടെന്നും എന്നാൽ യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്നും അതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details